Ward# | Batches | Learners | Volunteers |
---|---|---|---|
No Data Found |
വൈജ്ഞാനിക മുന്നേറ്റത്തിൽ കേരളം ലോകത്തിന്റെ നെറുകയിലേക്കുയർന്ന മുന്നേറ്റമായിരുന്നു സമ്പൂർണ സാക്ഷരതായജ്ഞം. അതേ മാതൃകയിൽ മറ്റൊരു മഹത്തായ പ്രവർത്തനം കൂടി നമ്മുടെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സാക്ഷാത്കരിച്ചിരിക്കുന്നു. സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിന് നാട് 'ഇട'മൊരുക്കി. ഇന്റർനെറ്റും, ഓൺലൈൻ വ്യവഹാരങ്ങളും, സ്മാർട്ട്ഫോൺ അധിഷ്ഠിതമായ ജീവിതക്രമങ്ങളും പുതിയ കാലത്തിന്റെ ജീവിത രീതികളായി മാറികഴിഞ്ഞു. വിവര സാങ്കേതിക വിദ്യയുടെലോകം നമ്മെ അമ്പരിപ്പിച്ചുകൊണ്ട് അനുനിമിഷം വിപുലമാവുകയാണ്. നിർമിതബുദ്ധി അടക്ക മുള്ള പുതിയ മുന്നേറ്റങ്ങൾ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുകയാണ് . വിജ്ഞാന സമ്പദ് വ്യവസ്ഥയാകാനുള്ള കേരളത്തിന്റെ കുതിപ്പിൽ ചരിത്രം കുറിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് അടക്കം യാഥാർത്ഥ്യ മാവുകയാണ്. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതൽപേർ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയി ലാണ്. ജനസംഖ്യയുടെ 54% പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയോളമാണിത്. ജന സംഖ്യയെക്കാൾ ഒരു കോടിയിലധികം മൊബൈൽ ഫോൺ കണക്ഷനുകളും കേരളത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് 'ഇടം' പ്രസക്തമാകുന്നത് .
കേരളത്തിലെ സാധാരണക്കാർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയും വിവിധ ഉപകരണങ്ങളും ഉപയോഗിക്കാനുള്ള പ്രാവീണ്യം ലഭ്യമാക്കാൻ കേരളസർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി, കൈറ്റ് കേരള,തളിപ്പറമ്പ് നിയോജക മണ്ഡലം വിദ്യാഭ്യാസ സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജനകീയ ഡിജിറ്റൽ സാക്ഷരതാ പരിപാടിയാണിത്. മാതൃകാ പദ്ധതി എന്നനിലയിലാണ് തളിപ്പറമ്പ നിയോജകമണ്ഡലത്തിൽ പദ്ധതി നടപ്പിലാക്കിയത് . ഈ പരിപാടിയുടെ ഔപചാരികമായ ഉൽഘാടനം 2023 മെയ് 2 ന് തളിപ്പറമ്പ MLA ശ്രീ എം.വി. ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീമതി.ആർ.ബിന്ദു നിർവഹിച്ചു.ഈ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നി യോജക മണ്ഡലം സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത കൈവരിക്കുന്ന ആദ്യ മണ്ഡലമായി മാറി.